Posted On
date_range Updated On
date_range കടലിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി. സലാലയിലെ മുഗ്സൈൽ ബീച്ചിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. അപകട വിവരമറിഞ്ഞ് വാട്ടർ റെസ്ക്യൂ-ആംബുലൻസ് സുരക്ഷാ വിഭാഗം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഏതു നാട്ടുകാരനാണ് അപകടത്തിൽ പെട്ടത് എന്നതടക്കം വിവരങ്ങളും ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.