വിവാഹമോചന കേസുകൾ വർധിക്കുന്നു

മസ്കത്ത്: രാജ്യത്ത് വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 6,000 ആണ്. ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്. 853 വിവാഹമോചന സർട്ടിഫിക്കറ്റുകളാണ് ഇവിടെ നൽകിയത്. രാജ്യത്തെ മൊത്തം വിവാഹമോചന നിരക്കുകളിൽ 22.2 ശതമാനം വരുമിത്. വടക്കൻ ബാത്തിന ഗവർണറേറ്റാണ് തൊട്ടടുത്ത്വരുന്നത്, 723. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കുറവ് വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത്, 25.

അതേസമയം, കഴിഞ്ഞ വർഷം 34,000 പുതിയ ദമ്പതികൾ ഉൾപ്പെടെ 39,000 ഒമാനികൾ വിവാഹിതരായി. ഇതിൽ 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. ഒമാനി ദമ്പതികളുടെ ശരാശരി പ്രായം 42 ആണ്

വിവാഹിതരായ ഒമാനികളിൽ 25 ശതമാനം പേർക്ക് ഉന്നത വിദ്യാഭ്യാസ ഡിപ്ലോമയോ അതിൽ കൂടുതലോ ഉണ്ട്. 37.7 ശതമാനം പേർക്ക് പൊതുവിദ്യാഭ്യാസ ഡിപ്ലോമയും വിദ്യഭ്യാസ യോഗ്യതയായി ഉണ്ട്. വിവാഹരേഖകൾ രജിസ്റ്റർ ചെയ്യുന്ന ഗവർണറേറ്റുകളിൽ ഏറ്റവും ഉയർന്നത് മസ്‌കത്ത് ഗവർണറേറ്റാണ്. 2020നെ അപേക്ഷിച്ച് 18.6 ശതമാനം വർധിച്ചു. തൊട്ടടുത്ത് വടക്കൻ ബാത്തിന ഗവർണറേറ്റാണ്. എന്നാൽ, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തിന്‍റെ കുറവാണ് ഇവിടെ വന്നിട്ടുള്ളത്.

Tags:    
News Summary - Divorce cases are increasing in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.