മസ്കത്ത്: ഒമാനിൽ പ്രവർത്തിക്കുന്ന ഡാൻസ് ട്രൂപ്പിന് സ്പെയിനിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സരത്തിൽ വിജയം. ‘ഡെലീഷ്യസ് ഡാൻസ് അക്കാദമി’ എന്ന സ്ഥാപനമാണ് മത്സരത്തിൽ രണ്ടു ഗോൾഡ് മെഡലുകളും ഒരു വെങ്കല മെഡലും നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. സീനിയർ വിഭാഗത്തിൽ 97.5 പോയന്റുകളും ജൂനിയർ വിഭാഗത്തിൽ 86.5 പോയന്റുകളും നേടിയാണ് സ്വർണമെഡൽ നേടിയത്.
35ലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് നേട്ടം. മേയ് മാസത്തിൽ ഖത്തറിൽ നടന്ന യോഗ്യതാമത്സരത്തിൽ ഈ വിദ്യാർഥികൾ ഓവറോൾ കിരീടം നേടിയിരുന്നു.
സ്പെയിനിൽ നടന്ന മത്സരത്തിൽ 69 അംഗ സംഘമാണ് മൂന്നു കാറ്റഗറികളിലായി മത്സരിച്ചത്. നാലുമാസത്തെ കഠിന പ്രയത്നത്തിന്റെ വിജയമാണിതെന്നും വളരെ അഭിമാനകരമായ നേട്ടമാണിതെന്നും അക്കാദമി പ്രതിനിധി ദീപ്തി സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.