മസ്കത്ത്: പുതുവർഷാഘോഷത്തിെൻറ ഭാഗമായി ഗൾഫ് മാധ്യമം ഫുഡ്ലാൻഡ്സ് റസ്റ്റാറൻറുമായി ചേർന്ന് സംഘടിപ്പിക്കുന്ന അലങ്കാര കേക്ക് മത്സരം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് സീബിലെ ഫുഡ്ലാൻഡ്സ് റസ്റ്റാറൻറിലാണ് മത്സരം നടക്കുക. രജിസ്റ്റർ ചെയ്തവരിൽനിന്ന് 30 പേരെയാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
15 മുതൽ 18 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ ചുവടെ: റയ്യാൻ നിയാസ്, മീര വിനയ്കുമാർ, റിഥിമ പരാഖ്, ആയിഷ നെേച്ചാളി, അമീന റഷാ റഫാത്ത്, അഫ്ന സൈദ്, ഫാത്തിമത്ത് റെന്ന, മുഹമ്മദ് ഹബീൽ, സുഹ്റ ഗെയ്മ, ഇസ്റ സൈദ് അൽ സവാഫി. 19 വയസ്സിന് മുകളിലുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ: മെലണി യതൻവാല, ജിയ, ഷൈമ ഷിയാസ്, സൈറ മറിയം തോമസ്, ഷംന മുഹമ്മദ്, സിംജ കെ, അനുഷൈലി ജെയിൻ, ആഞ്ജല മുഹമ്മദ് ഷിറാസി, നമിത, ശ്രാവന്തി, സന റഹ്മത്ത്, മറിയം ഫിലിപ്പ്, ദാന നവീദ്, ഷംന ജാഫർ, ഷിഫ പറമ്പിൽ, ജസീല മഹ്നാസ്, ശ്രദ്ധ, മേരി ജോസ്, റസിയ സുൽത്താന, ആൽവിത ഡയസ്. ഒാരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള െഎസിങ് ക്രീം, കേക്ക് അലങ്കരിക്കുന്നതിന് അഞ്ച് പൈപ്പിങ് ബാഗുകൾ, ഒമ്പത് ഇഞ്ചിെൻറ കേക്ക് പ്ലേറ്റ്, ഫുഡ്ലാൻഡ്സിെൻറ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും.
രണ്ട് മണിക്കൂറായിരിക്കും മത്സര സമയം. മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, െഎസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. വിജയികൾക്കുള്ള സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും അവസാന റൗണ്ടിലെത്തുന്നവർക്കുള്ള ഉപഹാരങ്ങൾ റോയൽ ഫോർഡുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനമായ റോയൽ മാർക്ക് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.