സലാല: മുൻ പ്രവാസിയുടെ നിര്യാണം സലാല നിവാസികൾക്ക് നൊമ്പരമായി. സലാലയിൽ ആദ്യകാല പ്രവാസിയായിരുന്ന സനായിയ്യ കമാൽ ട്രേഡിങ്ങിലെ ഷരീഫ് ഭായിയാണ് കഴിഞ്ഞ ദിവസം നാട്ടിൽ മരണപ്പെട്ടത്. തൃശൂർ ജില്ലയിലെ വടക്കേക്കാട് സ്വദേശിയാണ്. 46 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് അദ്ദേഹം സലാലയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്.
ഷക്കീലയാണ് ഭാര്യ. ഷാക്കിറും ഷഹീനുമാണ് മക്കൾ. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. ഒമാനിൽ ആദ്യകാലത്ത് എത്തിയവർക്കെല്ലാം വളരെ സുപരിചിതനായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.