ഒ​മാ​ൻ പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യ സു​ൽ​ത്താ‍െൻറ ചി​ത്ര​മു​ള്ള ക്രി​സ്​​റ്റ​ൽ സ്​​റ്റാ​മ്പ്

സുൽത്താ‍െൻറ ചിത്രമുളള ക്രിസ്​റ്റൽ സ്​റ്റാമ്പ് പുറത്തിറക്കി

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രീ​ഖി‍െൻറ ചി​ത്ര​മു​ള്ള ക്രി​സ്​​റ്റ​ൽ സ്​​റ്റാ​മ്പ് ഒ​മാ​ൻ പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി. റോ​യ​ൽ ഓ​പ​റ ഹൗ​സി​ൽ ഒ​മാ​ൻ പോ​സ്​​റ്റ്​ ആ​രം​ഭി​ച്ച സ്​ ​റ്റാ​മ്പു​ക​ളു​ടെ​യും മ​റ്റ് ശേ​ഖ​ര​ണ വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ സ്​ ​റ്റാ​മ്പ് ഒ​മാ​ൻ പോ​സ്​​റ്റ്​ പു​റ​ത്തി​റ​ക്കി​യ​ത്. സ​യ്യി​ദ് കാ​മി​ൽ ബി​ൻ ഫ​ഹ​ദ് അ​ൽ സൈ​ദ് ഷോ​പ്പി‍െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സു​ൽ​ത്താ​നോ​ടു​ള്ള ആ​ദ​ര​മാ​യി ഈ ​വ​ർ​ഷം ആ​ദ്യം പു​റ​ത്തി​റ​ക്കി​യ സ്​​റ്റാ​മ്പ് ഏ​റെ പ്ര​ചാ​രം നേ​ടി​യി​രു​ന്നു.

ക്രി​സ്​​റ്റ​ൽ സ്​​റ്റാ​മ്പ് പു​റ​ത്തി​റ​ക്കാ​ൻ ഇ​താ​ണ് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ഒ​മാ​ൻ പോ​സ്​​റ്റ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പൂ​ർ​വ സ്​​റ്റാ​മ്പു​ക​ളും മ​റ്റ് ശേ​ഖ​ര​ണ വ​സ്തു​ക്ക​ളും ഇ​വി​ടെ​യു​ണ്ട്.

Tags:    
News Summary - Crystal stamp with Sultan's image issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.