ഷാർജ: ഒരാഴ്ചയായി കപ്പലിൽ കുടുങ്ങിയ മലയാളി ജീവനക്കാരടക്കമുള്ള 12 പേർ നാട്ടിലേക ്ക്. കരയിലെത്തിയ ഇവരെ നാട്ടിലേക്ക് പറക്കാനുള്ള സൗകര്യമൊരുക്കിയത് ഇന്ത്യൻ കോൺ സുലേറ്റാണ്. കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി, രജീഷ് മാണി, കോഴിക്കോട് സ്വദേശി പ്രകാശൻ േഗാപാലൻ എന്നിവർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരും മറ്റ് രാജ്യങ്ങളിലെ ആറു പേരുമായിരുന്നു എം.വി ചാമ്പ്യൻ കപ്പലിലുണ്ടായിരുന്നത്. അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഇവരെ കരക്കെത്തിക്കുകയായിരുന്നു.
കപ്പൽ ഉടമകളായ സീ ആൻഡ് വെസൽ കമ്പനിയുമായി ബന്ധപ്പെെട്ടന്നും ജീവനക്കാരെ കരക്കെത്തിക്കാൻ ഇവർ എല്ലാ സഹായവും ചെയ്തെന്നും ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് എന്നിവർ ബന്ധപ്പെട്ടിരുന്നെന്നും വിവരങ്ങൾ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും വിപുൽ വ്യക്തമാക്കി.കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ചതോടെയാണ് ഇവർ കടലിൽ കുരുങ്ങിയത്. ഇന്ത്യക്കാരെ അവധി നൽകിയാണ് നാട്ടിലേക്ക് അയച്ചത്. പകരം ജീവനക്കാർ ഉടൻ എത്തുമെന്ന് കപ്പൽ കമ്പനി അറിയിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി എന്നിവർ കപ്പലിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. കപ്പലിലുള്ളവർക്ക് ഭക്ഷണസാധനങ്ങളും വെള്ളവും എത്തിച്ചിരുന്നതായി കപ്പൽ കമ്പനി സി.ഇ.ഒ ഡാനിയേൽ കാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.