Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ രണ്ട് പ്രവാസികൾ കൂടി മരിച്ചു
മസ്കത്ത്: ഒമാനിൽ രണ്ട് പ്രവാസികളടക്കം നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 57വയസും 60 വയസുമുള്ള പ്രവാസികളുടെ മരണം ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 34 ആയി. 65, 70 വയസുള്ള സ്വദേശികളുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മരണപ്പെട്ടതിൽ രണ്ട് മലയാളികളടക്കം 22 പേരും പ്രവാസികളാണ്. രാജ്യത്ത് ആശങ്ക ജനിപ്പിക്കും വിധം കോവിഡ് മരണം ഉയരുകയാണ്. വെള്ളിയാഴ്ച വരെ 13 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ്ബാധ റിപ്പോർട്ട് ചെയ്ത ശേഷം ഒരാഴ്ച ഇതാദ്യമായാണ് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.