Posted On
date_range Updated On
date_range ഒമാൻ ഫുട്ബാൾ ടീമിലെ മൂന്നുപേർക്കുകൂടി കോവിഡ്
മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിലെ മൂന്നുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജുമാ അൽ ഹബ്സി, അഹമ്മദ് അൽ കാബി, ഖാലിദ് അൽ ബുറൈക്കി എന്നീ താരങ്ങൾക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നതെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യക്കെതിരെയുള്ള ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ട് മത്സരത്തിന് മുന്നോടിയായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി താരങ്ങളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ രണ്ട് കളിക്കാരുൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.