കോവിഡ്​: ഒമാൻ സാമൂഹിക വ്യാപനത്തി​െൻറ ഘട്ടത്തിലേക്ക്​ പ്രവേശിച്ചു

മസ്​കത്ത്​: കോവിഡ്​ വൈറസ്​ ബാധയുടെ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക്​ ഒമാൻ പ്രവേശിച്ചതായി ആരോഗ്യ മന്ത്രാലയം അ ണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ സൈഫ്​ അൽ ഹൊസ്​നി. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കാനുള്ള സാധ്യതയാണ്​ കാണുന്നതെന്നും ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.


വൈറസി​​െൻറ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയെന്നത്​ മാത്രമാണ്​ ഫലപ്രദമായ വഴ​ിയെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു. രോഗം ബാധിക്കാതിരിക്കാൻ മുഖാവരണങ്ങളും മാസ്​കുകളും ഉപയോഗിക്കുന്നതിനേക്കാളുപരിയായി കൈകൾ വൃത്തിയായിരിക്കാൻ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ പേർക്കും ലഘുവായ രോഗ ലക്ഷണങ്ങളാണ്​ ഉള്ളത്​. രോഗ ബാധിതരെ ആശുപത്രികളി​ലെ ​െഎസോലേഷൻ സംവിധാനങ്ങളിലേക്ക്​ മാറ്റുന്നതിനേക്കാൾ നല്ലത്​ വീടുകളിൽ തന്നെ ഇതിന്​ സജ്ജീകരണമൊരുക്കുകയാണ്​.

ചില രാജ്യങ്ങളിൽ സ്​ഥാപനങ്ങളിലെ ​െഎസോലേഷൻ സംവിധാനം രോഗ വ്യാപനത്തിന്​ വഴിയൊരുക്കിയിട്ടുണ്ട്​. രോഗിക്ക്​ മാനസിക പിന്തുണ കൂടി ലഭിക്കുന്നതിനാൽ വീടുകളിലെ ​െഎസോലേഷൻ സംവിധാനത്തിന്​ ഗുണഫലം കൂടുതലാണ്​. ഇതു വഴി രോഗം പടരാനും സാധ്യതയില്ലെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - covid community spread-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.