മസ്കത്ത്: ആർ.ഒ.പി കോസ്റ്റ്ഗാർഡിെൻറ നേതൃത്വത്തിൽ ആഗസ്റ്റിൽ നടത്തിയത് 18 രക്ഷാപ്രവർത്തനങ്ങൾ.
ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ഏഷ്യക്കാർ അടക്കമുള്ളവർക്കാണ് കോസ്റ്റ്ഗാർഡ് രക്ഷകരായത്. ഇൗ ആഴ്ച മാത്രം മസ്കത്ത്,െസാഹാർ, സൂർ, ബിദ, ലിമ ദ്വീപ് എന്നിവിടങ്ങളിലായി അഞ്ച് രക്ഷാപ്രവർത്തനങ്ങൾ കോസ്റ്റ്ഗാർഡ് നേതൃത്വത്തിൽ നടത്തി.
ആർക്കും പരിക്കേൽക്കാതെ ബോട്ടുകൾ തുറമുഖത്ത് അടുപ്പിക്കാൻ സാധിച്ചതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുമ്പ് വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾക്ക് ഒപ്പം എല്ലാ യാത്രക്കാർക്കുമുള്ള സുരക്ഷാ ജാക്കറ്റുകൾ അടക്കവും ഉണ്ടാകണം.
ബോട്ടിന് അകത്തുനിന്നും പുറത്തുനിന്നും നോക്കി ചോർച്ചയില്ലെന്ന് ഉറപ്പാക്കണം. ഇന്ധനക്ഷമത ഉറപ്പാക്കുന്നതിന് ഒപ്പം നാവിഗേഷൻ ലൈറ്റുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കയറുകളും ഫയർ എക്സ്റ്റിംഗിഷറും ബോട്ടിൽ കരുതണമെന്നും കോസ്റ്റ്ഗാർഡ് അധികൃതർ അഭ്യർഥിച്ചു. പെരുന്നാൾ അവധിക്കാലത്ത് കുട്ടികൾ കടലിലും തടാകങ്ങളിലും കുളിക്കാനിറങ്ങുേമ്പാൾ രക്ഷാകർത്താക്കൾ കരുതലോടെ ശ്രദ്ധിക്കണം.
കടൽ പ്രക്ഷുബ്ധമായ സ്ഥലങ്ങളിൽ ഒരിക്കലും കുളിക്കാനിറങ്ങരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.