കൊറോണ വൈറസ്​: വിമാനത്താവളങ്ങളിൽ ജാഗ്രത

മസ്കത്ത്​: ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ്​ വ്യാപനം കണക്കിലെടുത്ത്​ ഒമാനിലെ വിമാനത്താവളങ്ങളിൽ മതിയായ ജാഗ്രത, മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൂന്ന്​ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടികളെന്ന് ഒമാൻ എയർപോർട്ട്‌സ് അധികൃതർ അറിയിച്ചു.
രാജ്യത്ത് എത്തുന്നവരിൽ വൈറസി​​െൻറ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. എല്ലാവിധ അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമാണെന്നും അതോറിറ്റി അറിയിച്ചു.
അതിനിടെ, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ പുതിയ കൊറോണ വൈറസ്​ ബാധകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടനയുടെ മേഖലാ ഒാഫിസ്​ അറിയിച്ചു. ചൈനയിൽനിന്ന് വരുന്നവരും കഴിഞ്ഞ 14 ദിവസം ചൈനയിൽ താമസിച്ചവരും ചൈന സന്ദർശിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരും ലക്ഷണം കാണിക്കുന്നവരും വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ ക്ലിനിക്കിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ എത്തണമെന്ന്​ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Tags:    
News Summary - corona virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.