ദാർസൈത്തിൽ നിർമിക്കുന്ന പാലം
Posted On
date_range Updated On
date_range ദാർസൈത്തിൽ പാലം നിർമാണം ആരംഭിച്ചു
മസ്കത്ത്: ദാർസൈത്ത് നിവാസികളുടെ ഏറെ കാലം നീണ്ട ആവശ്യത്തിന് പരിഹാരമായി മസ്കത്ത് നഗരസഭ പാലം നിർമാണം ആരംഭിച്ചു. ദാർസൈത്ത് ഇന്ത്യൻ സീനിയർ സെക്ഷന്‍ തൊട്ടുമുന്നിലായുള്ള വാദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. ദാർസൈത്ത് സ്കൂൾ ജൂനിയർ സെക്ഷനിലേക്കുള്ള വിദ്യാർഥികളും വാദി മുറിച്ചുകടന്നാണ് സഞ്ചരിച്ചിരുന്നത്. കനത്ത മഴയുണ്ടാകുന്ന സമയങ്ങളിൽ വാദി നിറഞ്ഞൊഴുകുന്നത് ആളുകളെ പ്രയാസത്തിലാക്കിയിരുന്നു. മുൻ കാലങ്ങളിൽ സ്കൂൾ വിദ്യാർഥികൾ മണിക്കൂറുകളോളം മറുവശത്ത് കുടുങ്ങിയ സാഹചര്യങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.