കോയമ്പത്തൂര്‍ ആയുര്‍വേദിക് സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
കോയമ്പത്തൂര്‍ ആയുര്‍വേദിക് സെന്റർ അഞ്ചാമത് ശാഖ ഉദ്ഘാടനം ഇന്ന്
മസ്കത്ത്: കോയമ്പത്തൂര്‍ ആയുര്‍വേദിക് സെന്ററിന്റെ അഞ്ചാമത് ശാഖ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മബേല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തെ പുതിയ ബ്രാഞ്ച് വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രാലയം പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന നാസര്‍ അല്‍ മുസ്ലഹിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്, എ.വി.പി കോയമ്പത്തൂര്‍ മാനേജിങ് ഡയറക്ടര്‍ സി. ദേവിദാസ് വാര്യര്‍, ചെയര്മാന് യൂസുഫ് അല്‍ അഅ്മരി, മാനേജിങ് ഡയറക്ടര്‍ ബാബു കൊലോറ, സി.ഇ.ഒ ബിജേഷ് കൊലോറ എന്നിവര്‍ പങ്കെടുക്കും.
ഒമാനിൽ ആയുര്‍വേദ ചികിത്സക്ക് സ്വീകാര്യത വര്‍ധിച്ചുവരുകയാണെന്ന് ബാബു കൊലോറ പറഞ്ഞു. ഇന്ത്യയില്‍ ലഭ്യമായ ആയുര്‍വേദ മരുന്നുകള്‍ എല്ലാം ഒമാനിലെ കോയമ്പത്തൂര്‍ ആയുര്‍വേദിക് സെന്ററിലും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മാനേജ്മെന്റ് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സി. ദേവിദാസ് വാര്യര്‍, ബാബു കൊലോറ, ബിജേഷ് കൊലോറ, എം.കെ പ്രമോദ് കുമാര്‍, ഡോ. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.