മിർബാത്ത് വിലായത്തിലെ പവിഴപ്പുറ്റുകളെ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റി (ഇ.എ) നടത്തിയ കാമ്പയിൻ
Posted On
date_range Updated On
date_range പവിഴപ്പുറ്റുകൾ വൃത്തിയാക്കൽ; ശുചീകരണ കാമ്പയിൻ നടത്തി
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് വിലായത്തിലെ പവിഴപ്പുറ്റുകളെ വൃത്തിയാക്കാൻ പരിസ്ഥിതി അതോറിറ്റി (ഇ.എ) കാമ്പയിൻ നടത്തി. സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കാമ്പയിൻ. ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ പ്രതിനിധീകരിക്കുന്ന എൻവയോൺമെന്‍റ് അതോറിറ്റി നാല് ദിവസങ്ങളിലായാണ് കാമ്പയിൻ സംഘടിപ്പിച്ചത്. മത്സ്യബന്ധന വലകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സന്നദ്ധപ്രവർത്തകർ, താമസക്കാർ, അറബ് ബീച്ച് ഡൈവിങ് ക്ലബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.