കലാ കൈരളി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം
കലാ കൈരളി വനിതാ വിഭാഗം ക്രിസ്മസ്, പുതുവത്സരാഘോഷം
ഇബ്രി: കലാ കൈരളി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇബ്രി വിമന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വനിതാ വിഭാഗം കണ്‍വീനര്‍ സ്മൃതി സുനീഷ്, ജോയന്റ് കണ്‍വീനര്‍ രെഞ്ചു ശ്യാം, വിമിത നിഷാദ്, ജിസ്ന, സുഷ പ്രസാദ്, മോനി ഡേവിഡ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ഓസ്കാര്‍ ബീറ്റ്സിന്റെ ഗാനമേളയും കലാഭവന്‍ നസീബിന്റെ ഫിഗര്‍ ഷോയും ഉള്‍പ്പെടെ അരങ്ങേറി. ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും പരിപാടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സുഭാഷ് സ്വാഗതവും ഷാജി.ടി.കെ നന്ദിയും രേഖപ്പെടുത്തി. അനീഷ്, സുനീഷ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.