Posted On
date_range Updated On
date_range മൂടൽമഞ്ഞിനു സാധ്യത
മസ്കത്ത്: ഒമാന്റെ വിവിധ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ബുറൈമി, അൽ വുസ്ത, തെക്കൻ ഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാന്റെ തീരപ്രദേശങ്ങളിലും രാത്രി വൈകീട്ട് മുതൽ പുലർച്ചെ വരെയാണ് ഇതിനു സാധ്യതയുള്ളത്.
മുസന്ദം ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒറ്റപ്പെട്ട മഴ ലഭിക്കാൻ ഇടയാക്കും. മൂടൽമഞ്ഞ് ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.