Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷ ഇന്നുമുതൽ
മസ്കത്ത്: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ചൊവ്വാഴ്ച ആരംഭിക്കും. ലോക രാജ്യങ്ങളിലായി 45 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഒമാനിൽ 22 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 5,000ത്തിലധികം വിദ്യാർഥികൾ പരീക്ഷ യെഴുതും.
ഇതിൽ 2,800ത്തിലധികം പേർ പത്താം തരവും 2,200ത്തിലധികം പേർ പന്ത്രണ്ടാം തരവും പരീക്ഷക്കാണ് ഹാജരാകുന്നത്. ഒമാൻ സമയം രാവിലെ ഒമ്പതിന് പരീക്ഷ ആരംഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി വിദ്യാർഥികൾ രാവിലെ 7.30ഓടെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.