ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘം
അര്‍ബുദ ചികിത്സ: മികച്ച നേട്ടവുമായി എസ്.ക്യു.സി.സി.സി.ആർ.സി
മസ്കത്ത്: അര്‍ബുദ ചികിത്സയില്‍ മികച്ച മുന്നേറ്റവുമായി സുല്‍ത്താന്‍ ഖാബൂസ് കോംപ്രിഹെന്‍സിവ് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (എസ്.ക്യു.സി.സി.സി.ആർ.സി). റേഡിയോ തെറപ്പി ടീമാണ് പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ചികിത്സയായ ലോ ഡോസ് റേറ്റ് (എല്‍.ഡി.ആര്) ബ്രാക്കിതെറപ്പി സീഡ് ഇംപ്ലാന്റ് വിജയകരമായി നടപ്പാക്കിയത്. ഓങ്കോളജിസ്റ്റായ ഡോ. നദീം പെര്വീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള മികച്ച ചികിത്സയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
രണ്ടുമണിക്കൂര്‍ ആണ് ശസ്ത്രക്രിയക്കായി എടുത്തത്. സാധാരണ റേഡിയോതെറപ്പി ആഴ്ചകളോളം വിവിധ ഘട്ടങ്ങളിലായാണ് നടത്താറുള്ളത്. എന്നാല്‍, എ.എല്‍.ഡി.ആര് ഒറ്റത്തവണ പ്രക്രിയയും രോഗിക്ക് അതേദിവസം തന്നെ വീട്ടില്‍ പോകാന്‍ സാധിക്കുമെന്നും ഡോ.നദീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.