മസ്കത്ത്: റോയൽ ആശുപത്രിയിലെ പീഡിയാട്രിക് ഒാേങ്കാളജി ആൻഡ് ഹെമറ്റോളജി ഡിപ്പാർട്ട്മെൻറിെൻറ ആഭിമുഖ്യത്തിൽ കുട്ടികളിലെ കാൻസറിനെ കുറിച്ച ബോധവത്കരണ കാമ്പയിൻ തുടങ്ങി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കാമ്പയിൻ നടത്തുന്നത്. ആശുപത്രി ഡയറക്ടർ ജനറൽ ഡോ. ഖാസിം അൽ സാൽമി, നാഷനൽ ഒാേങ്കാളജി സെൻറർ മേധാവി ഡോ.ബാസിം അൽ ബഹ്റാനി, കാൻസർ ബോധവത്കരണ കാമ്പയിൻ ചെയർമാൻ ഡോ. നവാൽ അൽ മഷൈഖി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു. റോയൽ ആശുപത്രിക്ക് പുറമെ ബോഷർ, സീബ് േപാളി ക്ലിനിക്കുകളിലും മസ്കത്ത് സിറ്റി സെൻററിലും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഡോ. നവാൽ പറഞ്ഞു.
ഇതോടൊപ്പം വിവിധ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാമ്പയിനുകൾ നടത്തും. രാജ്യത്ത് ലഭ്യമായ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ പകർച്ചവ്യാധികൾ മൂലവും മറ്റും കുട്ടികളിലുണ്ടാകുന്ന മരണനിരക്ക് കുറക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ, പകർച്ചവ്യാധിയിതര രോഗങ്ങൾ പ്രത്യേകിച്ച് കാൻസർ വെല്ലുവിളി ഉയർത്തുകയാണ്. നാലു മുതൽ 15 വയസ്സ് വരെ വിദ്യാർഥികൾക്കിടയിൽ വാഹനാപകടങ്ങൾ കഴിഞ്ഞാൽ അടുത്ത മരണകാരണം കാൻസർ ആണെന്നാണ് സെൻറർ ഫോർ ഡിസീസ് കൺട്രോളിെൻറ പുതിയ കണക്കുകൾ കാണിക്കുന്നെതന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.