നീറ്റ് യു.ജി പരീക്ഷ റദ്ദാക്കൽ: ആശങ്ക രേഖപ്പെടുത്തി കൈരളി ഒമാൻ

മസ്കത്ത്: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ കൈരളി ഒമാൻ അമർഷവും ആശങ്കയും രേഖപ്പെടുത്തി. പ്രവാസികളായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചടുത്തോളം പലവിധ ആശയക്കുഴപ്പങ്ങൾക്കും പ്രയാസങ്ങൾക്കും കാരണമാകുന്ന തീരുമാനമാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മുന്നൂറിലധികം വിദ്യാർഥികൾ ഒമാനിൽ നിന്ന് നീറ്റ് പരീക്ഷയെഴുതിയിരുന്നു. അവരിൽ ഭൂരിപക്ഷം പേരും മറ്റ് മത്സരപരീക്ഷകൾക്കായി ഇതിനകം നാട്ടിലേക്ക് മടങ്ങി. പുനഃപരീക്ഷ നടത്താനുദ്ദേശിക്കുന്ന പക്ഷം, ഭാരിച്ച വിമാനയാത്രാ നിരക്ക് നൽകി തിരികെയെത്തി പരീക്ഷയെഴുതുക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രക്ഷിതാക്കളെ നയിക്കുക. വിമാനടിക്കറ്റ് ലഭ്യതയും മറ്റൊരു പ്രശ്നമാണ്. ഇത്തരത്തിലുള്ള വിദ്യാർഥികൾക്ക് നാട്ടിൽത്തന്നെ നീറ്റ് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കണം. ദേശീയതലത്തിൽ നടത്തപ്പെടുന്ന മത്സരപ്പരീക്ഷകളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടികളെടുക്കണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Cancellation of NEET UG Exam: Kairali Oman expresses concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.