കടലിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന
സന്നദ്ധപ്രവർത്തകൻ
മസ്കത്ത്: സുവൈഖ് വിലായത്തിലെ സമുദ്ര മേഖലയുടെയും പവിഴപ്പുറ്റുകളുടെയും സംരക്ഷണത്തിന് കാമ്പയിനുമായി വടക്കൻ ബാത്തിന പരിസ്ഥിതി അതോറിറ്റി. സുഹാർ ഡൈവിങ് ടീം, വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾ, സാമൂഹിക കൂട്ടായ്മകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ ശുചീകരണം അടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
തീരദേശ ഗവർണറേറ്റുകളിൽ സമുദ്ര പരിസ്ഥിതിയും പവിഴപ്പുറ്റുകളും സംരക്ഷിക്കുന്നതിന് ആരംഭിച്ച പ്രത്യേക കാമ്പയിനിന്റെ ഭാഗമായാണ് നടപടി. പ്ലാസ്റ്റിക് മാലിന്യം, മത്സ്യബന്ധന അവശിഷ്ടം എന്നിവയാണ് സമുദ്രത്തിൽനിന്ന് പ്രധാനമായും കണ്ടെടുക്കുന്നത്. ഇവയുടെ സാന്നിധ്യം സമുദ്രജീവികളുടെയും പവിഴപ്പുറ്റുകളുടെയും നിലനിൽപ് ഭീഷണിയിലാക്കുന്ന സാഹചര്യമുണ്ട്.
ഒമാൻ സമുദ്രഭാഗങ്ങളുടെ ആകർഷണീയതയായ പവിഴപ്പുറ്റുകൾ നശിക്കുന്നത് തടയാൻ നേരത്തേയും അതോറിറ്റി വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം സമൂഹത്തിൽ അവബോധം പ്രചരിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. കാമ്പയിനിലൂടെ 500-600 കിലോ പ്ലാസ്റ്റിക്, മത്സ്യബന്ധന മാലിന്യങ്ങൾ കടലിൽനിന്ന് കണ്ടെടുക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.