നാദാപുരം മണ്ഡലം കെ.എം.സിസി നടത്തിയ ‘പ്രയാണം’ പരിപാടിയിൽ യു.ഡി.എഫ്
കോഴിക്കോട് ജില്ല കൺവീനർ അഹമ്മദ് പുന്നക്കലിന് ഉപഹാരം കൈമാറിയപ്പോൾ
മസ്കത്ത്: വയനാട് ലോക്സഭ മണ്ഡലത്തിലെയും ചേലക്കര പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-കേരള സർക്കാറുകൾക്ക് എതിരായിട്ടുള്ള ജനവികാരമായി മാറുമെന്ന് യു.ഡി.എഫ് കോഴിക്കോട് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ.
ഹ്രസ്വ സന്ദർശനാർഥം മസ്കത്തിലെത്തിയ അഹമ്മദ് പുന്നക്കൽ മസ്കത്ത് നാദാപുരം മണ്ഡലം കെ.എം.സിസി നടത്തിയ പ്രയാണം 2024 പരിപാടിയിൽ സംസാരിക്കുകയായിരുന്നു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് പൊയ്ക്കര അധ്യക്ഷത വഹിച്ചു.
ഷമീർ പാറയിൽ, മുജീബ് കടലുണ്ടി, അഷറഫ് നാദാപുരം, അബൂബക്കർ പറമ്പത്ത്, മുഹമ്മദ് വാണിമേൽ, റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, ഹമീദ് അമ്പലത്തിങ്ങൽ, പി.എം. അബ്ദുൽ അസീസ്, ഫിറോസ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം അബ്ദുല്ല പാറക്കടവ് ചന്ദ്രിക അഹമ്മദ് പുന്നക്കലിന് നൽകി. യു.കെ. നൗഫൽ, അഷ്റഫ് വരിക്കോളി, അറഫാത്ത് മുറിച്ചാണ്ടി, നൗഫൽ എടച്ചേരി, കെ.ടി. അബ്ദുല്ല കുളങ്ങരത്ത് താഴെ, വി.വി. അബ്ദുല്ല. എം.കെ. ഹമീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ടി.പി. മജീദ് സ്വാഗതവും അസ്ലം ചീക്കോന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.