മസ്കത്ത്: സുഹാറിൽ സ്വദേശി ബാലിക ബസ് കയറി മരിച്ചു. അഞ്ചുവയസ്സുകാരിയാണ് മരിച്ചത്. കിൻറർഗാർട്ടൻ ബസ് കയറിയാണ് ദാരുണമായ അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം മജീസ് മേഖലയിലാണ് സംഭവം. ബസ് ഇടിച്ചിട്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടി പഠിക്കുന്ന സ്ഥാപനത്തിെൻറ ബസ് ആണോ ഇടിച്ചിട്ടത് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.