ഹൈ​മ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ്

രണ്ടിടങ്ങളിൽ ബസ്​ അപകടം; രണ്ടു​പേർ മരിച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ബ​സ്​ അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. 32 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ്​ ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. 25 പേ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ്​ ഹ​ൽ ബാ​ൻ പാ​ല​ത്തി​ന്​ സ​മീ​പ​മാ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഇൗ ​അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​െൻറ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഏ​റെ നേ​രം സീ​ബ്​ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഹൈ​മ​യി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന ബ​സ്​ അ​പ​ക​ട​ത്തി​ൽ 12 സ്വ​ദേ​ശി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. ഇതിൽ മൂന്ന്​ പേർക്ക്​ സാമാന്യം നല്ല പരിക്കുണ്ട്​. മി​നി​ബ​സ്​ ഡ്രെ​യി​നേ​ജ്​ കു​ഴി​യി​ൽ വീ​ണാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഹൈ​മ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.