ബുറൈമി ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ യോഗം ചേർന്നപ്പോൾ
Posted On
date_range Updated On
date_range ബുറൈമി കൗൺസിൽ യോഗം
ബുറൈമി: ബുറൈമി ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിലിന്റെ ആറാമത് യോഗം കഴിഞ്ഞദിവസം ചേർന്നു. നിക്ഷേപ നടപടിക്രമങ്ങൾ ലളിതമാക്കാൻ ഉദ്ദേശിച്ചുള്ള നിക്ഷേപ പദ്ധതിക്കായുള്ള വൺ സ്റ്റോപ് സ്റ്റേഷൻ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇന്ധന സ്റ്റേഷനുകൾക്കായി അനുവദിച്ച സ്ഥലങ്ങളെ പറ്റിയുള്ള നിർദേശങ്ങളും മറ്റും അവലോകനം ചെയ്തു. ബുറൈമി ഗവർണറും മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ സയ്യിദ് ഡോ. ഹമദ് അഹമ്മദ് അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.