രക്തദാന ക്യാമ്പ് ഏപ്രില്‍ അഞ്ചിന്
മസ്കത്ത്:റൂവി മലയാളി അസോസിയേഷന് ‘രക്തം നല്‍കുക ജീവന് സംരക്ഷിക്കുക’ എന്ന സന്ദേശത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.ബൗഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അടുത്ത മാസം അഞ്ചിന് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഐ.എം.സി ഷുഗര്‍ അപ്പോളോ റൂവി ലൊക്കേഷനിലാണ് ക്യാമ്പ്.
സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വിവിധ ഗ്രൂപുകളുടെ രക്തം കുറവുള്ളതിനാല്‍ ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബേങ്ക് സര്‍വിസ് (ഡി.ബി.ബി.എസ്) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റൂവി മലയാളി അസോസിയേഷന് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ക്യാമ്പില്‍ പങ്കാളികളാവാന്‍ ഒമാനിലെ പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 92843678, 92629109, 92972426 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.