രതീഷ് പട്ടിയാത്ത്
Posted On
date_range Updated On
date_range ശ്രേഷ്ഠ ഭാഷ പൈതൃക പുരസ്കാരം രതീഷ് പട്ടിയാത്തിന്
മസ്കത്ത്: വിസ്മയം ബുക്സ് ഏർപ്പെടുത്തിയ 2023ലെ ‘ശ്രേഷ്ഠ ഭാഷ പൈതൃക’ പുരസ്കാരത്തിന് രതീഷ് പട്ടിയാത്തിനെ തിരഞ്ഞെടുത്തു. ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ ജനകീയനും മലയാള ഭാഷ പ്രവർത്തകനും പഞ്ചവാദ്യ സംഘത്തിലെ പ്രധാനിയുമായ രതീഷ് പട്ടിയം നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഒമാനിലെ സാംസ്കാരിക സംഘടനയായ മലയാളം ഒമാൻ ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറിയായ രതീഷ് പട്ടിയാത്ത് തൃശൂർ വടക്കാഞ്ചേരി മച്ചാട് സ്വദേശിയാണ്. ഫെബ്രുവരിയിൽ തൃശൂരിൽ നടത്തുന്ന സംസ്കാരിക പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.