ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ ‘ബീറ്റ് ദ ഹീറ്റ്’ പരിപാടിയിൽനിന്ന്

ചൂടിന് ആശ്വാസം പകര്‍ന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ 'ബീറ്റ് ദ ഹീറ്റ്'

മസ്‌കത്ത്: കടുത്ത വേനല്‍ചൂടില്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമേകി ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ 'ബീറ്റ് ദ ഹീറ്റ്' പരിപാടി. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും ലേബര്‍ ക്യാമ്പുകളിലും വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് വരുന്ന വിശ്വാസികള്‍ക്കും കടുത്ത ചൂടില്‍ ദാഹം മാറ്റാന്‍ വെള്ളവും മോരും നല്‍കുന്നതാണ് ബീറ്റ് ദ ഹീറ്റ് പരിപാടി. ബീറ്റ് ദ ഹീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം റൂവി സുല്‍ത്താന്‍ ഖാബൂസ് പള്ളി പരിസരത്ത് ജുമുഅ നമസ്കാരത്തിന് ശേഷം നടന്നു. നൂറുകണക്കിന് ആളുകള്‍ക്ക് വെള്ളവും മോരും നല്‍കി. അതോടൊപ്പം ബര്‍ക, സുഹാര്‍, ദുകം, ബുറൈമി, നിസ്‌വ, ബഹ്ല, സൂര്‍, സലാല എന്നിങ്ങനെ നിരവധി ഇടങ്ങളിലും പരിപാടി നടന്നു.

കോർപറേറ്റ് സോഷ്യല്‍ സര്‍വിസിന്റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജൂണ്‍ ആദ്യവാരം ആരംഭിച്ച പരിപാടി ജൂലൈ മാസത്തിലും തുടരുമെന്നും കത്തുന്ന വേനല്‍ചൂടില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ സാധിക്കുന്നതാണ് ഈ സംരംഭമെന്നും ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ നിക്സണ്‍ ബേബി പറഞ്ഞു. തൊഴിലാളികള്‍ക്ക് ആശ്വാസമെന്ന നിലയില്‍ നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിസമയത്തും അവധി ദിവസങ്ങളില്‍ അവരുടെ താമസ സ്ഥലങ്ങളിലും വെള്ളവും മോരും നല്‍കുന്നുണ്ടെന്നും അതോടൊപ്പം ജുമുഅ നമസ്‌കാരത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് പള്ളികളിലും വിതരണം ചെയ്യുന്നതായും ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജര്‍ അന്‍സാര്‍ ഷെന്താര്‍ പറഞ്ഞു.

ചൂടുകാലത്ത് തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ അടക്കം തുടര്‍നാളുകളില്‍ സംഘടിപ്പിക്കുമെന്ന് നിക്സണ്‍ ബേബിയും അന്‍സാര്‍ ഷെന്താറും കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിങ് മാനേജര്‍ ഉനാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ വിവേക് എന്നിവര്‍ക്ക് പുറമേ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്‍കി.

News Summary - 'Beat the Heat' by Joyalukkas Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.