മസ്കത്ത്: പെരുന്നാൾ അടുത്തതോടെ വിവിധ ഗവർണറേറ്റുകളിലെ ബാർബർ ഷോപ്പുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ. ആരോഗ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബ്യൂട്ടി സലൂണുകളിൽ എത്തും. ഇതിനുതകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കലും ജനങ്ങളുമായി സമ്പര്‍ക്കം നടത്തുമ്പോള്‍ അനിവാര്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബാര്‍ബര്‍ ഷോപ്പ് തൊഴിലാളികളെയും ഉടമകളെയും ബോധ്യപ്പെടുത്തുക എന്നതും പരിശോധനയുടെ ലക്ഷ്യങ്ങളായിരുന്നു.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര വിലായത്തില്‍ നിരവധി ബാര്‍ബര്‍ ഷോപ്പുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. ഉപയോഗശൂന്യമായ 133 വസ്തുക്കള്‍ പിടിച്ചെടുത്തു. ഒരു സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ദിവസങ്ങൾക്ക് മുമ്പ് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബൗഷർ വിലായത്തിലെ ബ്യൂട്ടി പാർലറുകളിൽ പരിശോധന നടത്തിയിരുന്നു. ഹെയർഡ്രസിങ്ങിന്റെയും ബ്യൂട്ടി പാർലറുകളുടെയും ഉടമകളെ സേവനങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെ കുറിച്ച് ബോധവത്കരിക്കുക എന്നതാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.