Posted On
date_range Updated On
date_range പൊതുസ്ഥലങ്ങളിലെ ബാർബിക്യൂയിങ്; നടപടിയുമായി നഗരസഭ
മസ്കത്ത്: അവധി ദിവസങ്ങളിൽ മസ്കത്തിൽ പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ബാർബിക്യൂയിങ്ങിന് ഒരുങ്ങുന്നവർ ജാഗ്രത! ചിലപ്പോൾ നഗരസഭയുടെ പിടിവീണേക്കാം. പാർക്കിലെ പുൽത്തകിടികളിൽ ബാർബിക്യൂയിങ് നടത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്. പൊതുസ്ഥലങ്ങളിലെ മുനിസിപ്പൽ നിയമ ലംഘന കുറ്റത്തിന് നിരവധി പേരിൽനിന്ന് പിഴ ചുമത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. ബോഷർ, ഗൂബ്ര ലേക്ക് പാർക്കുകളിലാണ് ആർ.ഒ.പിയുടെ സഹകരണത്തോടെ പരിശോധന നടത്തിയത്. പൊതുസൗകര്യങ്ങൾ നശിപ്പിക്കലടക്കം നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ബാർബിക്യൂയിങ് മൂലം പച്ചപ്പിനുണ്ടായ ദോഷം, ശരിയായ രീതിയിൽ അല്ലാത്ത മാലിന്യ നിക്ഷേപം എന്നിവയാണ് നടപടിക്ക് വഴിവെച്ചതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.