Posted On
date_range Updated On
date_range മസ്കത്തിലെ വാണിജ്യ സ്ഥാപനത്തിൽനിന്ന് 10,000ത്തിലധികം നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു
മസ്കത്ത്: സുവൈഖ് വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽനിന്നും 10,000ത്തിലധികം നിരോധിത വസ്തുക്കൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. മെഡിക്കൽ കുറിപ്പടി ഉപയോഗിച്ച് മാത്രം വിൽക്കാവുന്ന വസ്തുക്കളും ചില മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കാത്ത നിരോധിത വസ്തുക്കളാണ് ഇവിടെ നിന്നും പിടികൂടിയത്.
ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നത്. നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.