Posted On
date_range Updated On
date_range ബംഗ്ലാദേശ് പ്രതിനിധി സംഘം എം.എസ്.സി സന്ദർശിച്ചു
മസ്കത്ത്: ബംഗ്ലാദേശ് നാഷനൽ ഡിഫൻസ് കോളജിൽ നിന്നുള്ള പ്രതിനിധി സംഘം മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. റിയർ അഡ്മിറൽ മുഹമ്മദ് ഷാജഹാന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ എം.എസ്.സി മേധാവി കമ്മഡോർ ആദിൽ ഹമൂദ് അൽ ബുസൈദി സ്വീകരിച്ചു.
ഒമാനി സമുദ്ര പരിസ്ഥിതിയുടെ സുരക്ഷയിൽ സെന്റർ വഹിക്കുന്ന തന്ത്രപരമായ റോളുകളെയും ചുമതലകളെയും കുറിച്ച് പ്രതിനിധി സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. പ്രതിനിധികൾ എം.എസ്.സിയുടെ സൗകര്യങ്ങൾ സന്ദർശിക്കുകയും അതിന്റെ ദേശീയ ചുമതലകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.