Posted On
date_range Updated On
date_range ഉപയോഗിച്ച വസ്ത്രങ്ങൾ കൊണ്ട് നിർമിച്ച ഫർണിച്ചർ വ്യാപാരം നിരോധിച്ചു
.
മസ്കത്ത്: സ്പോഞ്ചുകൾ, തുണിത്തരങ്ങൾ, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരോധനം ഏർപ്പെടുത്തി.
ഇതു ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 1000 റിയാലിൽ കവിയാത്ത പിഴ ചുമത്തും. ലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും. തുടർച്ചയായി ലംഘിക്കുകയാണെങ്കിൽ ഓരോ ദിവസത്തിനും 50 റിയാൽ വീതം പിഴ ചുമത്തും. പരാമാവധി 2000റിയാൽ വരെയായിരിക്കും പിഴയുടെ പരിധിയെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.