മനാമ: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരപധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും, ഇന്ത്യാ ഗവൺമെന്റിനും, ഇന്ത്യൻ ജനതക്കും രാജ്യത്തിന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും രാജ്യം ആശംസിച്ചു.
എല്ലാ തരത്തിലുമുള്ള അക്രമങ്ങൾക്കും തീവ്രവാദത്തിനുമെതിരെ ബഹ്‌റൈനുള്ള ഉറച്ചതും അചഞ്ചലവുമായ നിലപാട് പ്രസ്താവന ആവർത്തിച്ചു. ലോകമെമ്പാടുമുള്ള നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷയും, സ്ഥിരതയും, സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.