ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​ക​ൾ​ക്ക് എ.​സി.​എ​സ്.​എ​ച്ച്.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി​യ​പ്പോ​ൾ

ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​ക​ൾ​ക്ക് എ.​സി.​എ​സ്.​എ​ച്ച്.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി

മ​സ്ക​ത്ത്: ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ലു​ക​ളു​ടെ ആ​റ് ബ്രാ​ഞ്ചു​ക​ൾ​ക്ക് ആ​സ്‌​ട്രേ​ലി​യ​ൻ കൗ​ൺ​സി​ൽ ഓ​ൺ ഹെ​ൽ​ത്ത്‌ കെ​യ​ർ സ്റ്റാ​ൻ​ഡേ​ഡ്‌​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി. മ​സ്‌​ക​ത്ത് അ​ൽ ഖു​വൈ​റി​ലെ ഇ​ന്റ​ർ​സി​റ്റി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റൂ​വി, അ​ൽ ഖൂ​ദ്, ബ​ർ​ക, സു​ഹാ​ർ, സ​ലാ​ല, നി​സ്‌​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​ക​ൾ​ക്ക് ബ​ഹു​മ​തി​ക​ൾ സ​മ്മാ​നി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ലാ​നി​ങ് ആ​ൻ​ഡ് ഹെ​ൽ​ത്ത് റെ​ഗു​ലേ​ഷ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ്മ​ദ് ബി​ൻ സാ​ലിം അ​ൽ മ​ന്ദാ​രി മു​ഖ്യാ​തി​ഥി​യാ​യി.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ന്റ​ർ ഡോ. ​ഖ​മ്ര അ​ൽ സ​രി​രി, ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സി​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്,മൊ​യ്തീ​ൻ ബി​ലാ​ൽ, ഫി​റാ​സ​ത്ത് ഹ​സ​ൻ, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് പ്രൈ​വ​റ്റ് ഹെ​ൽ​ത്ത് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റി​ലെ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് ആ​ൻ​ഡ് പേ​ഷ്യ​ന്റ് സേ​ഫ്റ്റി ഡ​യ​റ​ക്ട​ർ ഡോ. ​സ​ഈ​ദ് അ​ൽ മു​ഗൈ​രി, എ.​സി.​എ​ച്ച്. എ​സ്.​ഐ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​സ​ൽ അ​ൽ സ​യേ​ഗ് എ​ന്നി​വ​ർ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ്പി​ന്റെ ഓ​രോ ബ്രാ​ഞ്ച് മേ​ധാ​വി​ക​ൾ​ക്കും കോ​ർ​പ​റേ​റ്റ് ക്വാ​ളി​റ്റി അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് കോ​ർ​പ​റേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി. അ​ഞ്ച് ദി​വ​സം നീ​ണ്ട സ​ർ​വേ​ക്കൊ​ടു​വി​ലാ​ണ് ബ​ദ​ർ അ​ൽ സ​മ അ​ഭി​മാ​ന നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ലെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തി​യു​ള്ള​താ​ണ് പ്ര​ത്യേ​ക അം​ഗീ​കാ​രം.

ഒ​മാ​നി​ൽ ഗു​ണ​നി​ല​വാ​ര അ​ക്ര​ഡി​റ്റേ​ഷ​ൻ നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും, സു​ൽ​ത്താ​നേ​റ്റി​ൽ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഗ്രൂ​പ്പാ​യ​തി​നാ​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​വു​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ രീ​തി​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം ആ​റ് ആ​ശു​പ​ത്രി​ക​ൾ​ക്ക് അം​ഗീ​കാ​രം നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന് ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സി​നെ​യും അ​തി​ന്റെ നേ​തൃ​ത്വ​ത്തെ​യും ടീം ​വ​ർ​ക്കി​നെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ലാ​നി​ങ് ആ​ൻ​ഡ് ഹെ​ൽ​ത്ത് റെ​ഗു​ലേ​ഷ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ്മ​ദ് ബി​ൻ സാ​ലിം അ​ൽ മ​ന്ദാ​രി പ​റ​ഞ്ഞു. ഈ ​പു​തി​യ യു​ഗ​ത്തി​ൽ ബ​ദ​ർ അ​ൽ സ​മ എ​ല്ലാ മേ​ഖ​ല​ക​ളി​ലും തു​ട​ർ​ച്ച​യാ​യി പു​രോ​ഗ​മി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല, ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും മി​ക​വി​നാ​യു​ള്ള പ​രി​ശ്ര​മ​ത്തി​ന്റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നേ​തൃ​ത്വ​ത്തി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്ന് എ.​സി.​എ​ച്ച്. എ​സ്.​ഐ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​സ​ൽ അ​ൽ സ​യേ​ഗ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ബ​ദ​ർ അ​ൽ സ​മ കാ​ണി​ക്കു​ന്ന മി​ക​വ് ശ​രി​ക്കും സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന് വി​ശി​ഷ്ടാ​തി​ഥി​യാ​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ന്റ​ർ ഡോ. ​ഖ​മ്ര അ​ൽ സ​രി​രി പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ആ​റു ആ​ശു​പ​ത്രി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര അ​ക്ര​ഡി​റ്റേ​ഷ​ൻ പ്ര​ക്രി​യ ഒ​റ്റ​യ​ടി​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ ഒ​രേ​യൊ​രു ഗ്രൂ​പ്പാ​യ​തി​ൽ ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ്പി​ന്റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ. മു​ഹ​മ്മ​ദ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ക്കു​ക​യും വ​ർ​ക്കി​ങ് ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ബ​ദ​ർ അ​ൽ സ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ രീ​തി​ക​ൾ ഒ​രു മാ​ന​ദ​ണ്ഡ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഗു​ണ​നി​ല​വാ​ര അ​ക്ര​ഡി​റ്റേ​ഷ​ൻ ടീ​മി​ലെ ഓ​രോ അം​ഗ​ങ്ങ​ളും വ​ഹി​ച്ച പ​ങ്കി​നെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ മൊ​യ്തീ​ൻ ബി​ലാ​ലും ഫി​റാ​സ​ത്ത് ഹ​സാ​നും അ​ഭി​ന​ന്ദി​ച്ചു. കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​നു​ള്ള എ.​സി.​എ​സ്.​എ​ച്ച്.​ഐ​യു​ടെ ഗു​ണ​നി​ല​വാ​ര അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫി​റാ​സ​ത്ത് ഹ​സ​ൻ, മൊ​യ്തീ​ൻ ബി​ലാ​ൽ, റൂ​വി, അ​ൽ ഖൂ​ദ്, സു​ഹാ​ർ, നി​സ്‍വ, സ​ലാ​ല, ബ​ർ​ക എ​ന്നി ശാ​ഖ​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​ക്ര​മം ജ​യ​റാം ശ്രീ​യ​ന്ത​ട്ക (ബ്രാ​ഞ്ച് മാ​നേ​ജ​ർ), വി​പി​ൻ കെ. ​ച​ന്ദ്ര​ൻ (ബ്രാ​ഞ്ച് മാ​നേ​ജ​ർ), മ​നോ​ജ് കു​മാ​ർ (റീ​ജ​ന​ൽ ഹെ​ഡ്) , മി​ത്‌​ലീ​ഷ് (ബ്രാ​ഞ്ച് മാ​നേ​ജ​ർ), മ​നീ​ഷ് എ. ​മ​ണി (ബ്രാ​ഞ്ച് മാ​നേ​ജ​ർ), അ​ബ്ദു​ൽ അ​സീ​സ് (ബ്രാ​ഞ്ച് മാ​നേ​ജ​ർ), ഗ്രൂ​പ് ക്വാ​ളി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ കെ.​പി. സ്മി​ജ , സി​സ്റ്റ​ർ അ​നി​മോ​ൾ തോ​മ​സ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Badr Al Sama Hospitals Receives ACSHI Certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.