മസ്കത്ത്: അൽഖൂദ് ബദർ അൽ സമ ആശുപത്രിയിൽ മാതൃദിനം ആഘോഷിച്ചു. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പെങ്കടുത്ത അമ്മമാരെ മാനേജിങ് ഡയറക്ടറുടെ ഭാര്യ പ്രേമ വിനോദ് ആദരിച്ചു. പത്തു വർഷം പിന്നിടുന്ന അൽ ഖൂദ് ആശുപത്രിയിൽ കുട്ടികൾക്ക് ജന്മം നൽകിയവരിൽ തെരഞ്ഞെടുത്ത പത്തു പേരെയാണ് ആദരിച്ചത്.
സ്ത്രീകളുടെ ശാക്തീകരണത്തിന് ബദർ അൽ സമ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വി.ടി വിനോദ് പറഞ്ഞു.
ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോഫി മാത്യു അമ്മമാരുടെയും ഗർഭിണികളുടെയും ആരോഗ്യമടക്കം വിഷയങ്ങളിൽ ക്ലാസെടുത്തു.
ആഘോഷത്തിെൻറ ഭാഗമായി സാംസ്കാരിക പരിപാടികളും നടന്നു.
ബദർ അൽ സമ ജനറൽ മാനേജർ ഡോ. ജസ്റ്റിൻ അഗസ്റ്റിൻ, ചീഫ് മാർക്കറ്റിങ് ഒാഫിസർ കെ.ഒ. ദേവസ്യ എന്നിവരും സംബന്ധിച്ചു.
അൽഖൂദ് ബ്രാഞ്ച് മാനേജർ ജേക്കബ് ഉമ്മെൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.