Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ: മെഗാ തിരുവാതിര മേയ് നാലിലേക്ക് മാറ്റി
സുഹാർ: ഏപ്രിൽ 19ന് നടത്താനിരുന്ന മെഗാതിരുവാതിര പ്രതികൂല കാലാവസ്ഥയെ തുടർന്ന് മേയ് നാലിലേക്ക് മാറ്റിയതായി സുഹാർ മലയാളി സംഘം സെക്രട്ടറി വാസു പിട്ടൻ വാർത്ത കുറിപ്പിൽ അറിയിച്ചു. സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
നാനൂറോളം നർത്തകിമാരെ പങ്കെടുപ്പിച്ച് ഒമാനിൽ ആദ്യമായാണ് മെഗാതിരുവാതിര ഒരുക്കുന്നത്. മേയ് നാലിന് സുഹാർ സല്ലാൻ പാലത്തിനടുത്തുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ വൈകുന്നേരം 6.30 മുതൽ മെഗാതിരുവാതിരയും പഞ്ചവാദ്യവും മറ്റു സ്റ്റേജ് പരിപാടികളും അടങ്ങുന്ന കലാവിരുന്നും നടക്കുമെന്ന് പ്രസിഡൻറ് മനോജ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.