ബിന്ദു വരക്കുന്നു; സർഗാത്​മകതയുടെ കാൻവാസിൽ

മസ്കത്ത്: പരിശീലനത്തി​െൻറയും അംഗീകാരത്തി​െൻറയും പിൻബലമില്ലാതെ സർഗാത്മകതയുടെ മാത്രം കരുത്തിൽ കാൻവാസ് ചിത്രങ്ങൾ വരക്കുകയാണ് മസ്കത്തിൽ വീട്ടമ്മയായ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയായ ബിന്ദു. കേരളത്തിലെ പരമ്പരാഗത മ്യൂറൽ പെയിൻറിങിൽ ചിത്രം വരക്കുന്ന ഒമാനിലെ ഏക ചിത്രകാരികൂടിയാണ് ബിന്ദു.
കാൻവാസിൽ പത്തിലധികം ചിത്രങ്ങൾ വരച്ച ബിന്ദുവി​െൻറ അഞ്ച് ചിത്രങ്ങൾ വിറ്റുപോയി. ചിത്രങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാർ നിരവധിയാണ്. ഒാൺലൈനിൽ തന്നെ ദിവസവും നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ഇൗ വർഷം  മസ്കത്തിൽ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതിനാൽ കുടുതൽ ചിത്രങ്ങൾ വരക്കാനുള്ള ഒരുക്കത്തിലാണ് ബിന്ദു. പ്രഫഷനൽ ഫോേട്ടാഗ്രാഫറായ മകൻ അർജുനി​െൻറ ഫോേട്ടാകളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. ക്ഷേത്രകലകൾക്ക് നാട്ടിൽ ഏറെ പ്രധാന്യം ലഭിക്കുന്ന കാലമാണിത്. വീടുകളുടെ ഇൻറീരിയർ അലങ്കാരത്തിന് ക്ഷേത്രകലകൾ വ്യാപകമായി ഉപയോഗിക്കുന്നു. ഒമാനിലും ഇതിന് ഏറെ ആവശ്യക്കാരുണ്ടെന്ന് ഫിനാൻസിൽ എം.ബി.എയുളള ബിന്ദു പറയുന്നു. എം.ബി.എക്ക് ഒപ്പം ഡിസൈനിങ്ങിൽ ഡിപ്ലോമയും ബിന്ദു നേടിയിട്ടുണ്ട്. രാധ മാധവം, വിഗ്േനശ്വരൻ, കൃഷ്ണൻ, മോഹിനി തുടങ്ങിയ ചിത്രങ്ങളാണ് ബിന്ദു വരച്ചത്. ഇതിൽ ആദ്യകാല ചിത്രങ്ങളെല്ലാം ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള കാൻവാസിൽ വരച്ചതാണ്. ആദ്യകാലങ്ങളിൽ വലിയ കാൻവാസുകൾ കിട്ടാൻ പ്രയാസമായിരുന്നു. നാട്ടിൽനിന്നാണ് വലിയ കാൻവാസ് എത്തിച്ചത്്. അടുത്തിടെ വരച്ച അനന്തശയനം എന്ന ചിത്രം രണ്ടു മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലുമുള്ള  വലിയ കാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. ഇേപ്പാൾ വലിയ കാൻവാസുകൾ ഒമാനിൽ ലഭ്യമായതിനാൽ ഇനി വലിയ കാൻവാസിലാണ് ചിത്രം വരക്കുകയെന്നും ബിന്ദു പറഞ്ഞു. ആക്രലിക് പെയിൻറിങ്ങിനോടാണ് ബിന്ദുവിന് പ്രിയം. അനന്തശയനം എന്ന ചിത്രം ഏറെ സങ്കീർണമാണെന്നും ചായം നൽകി തീർക്കാൻ മൂന്നുമാസം വേണ്ടിവന്നതായും ബിന്ദു പറയുന്നു.  സ്കൂൾ തലത്തിലോ കോളജ് തലത്തിലോ ബിന്ദുവിന് ഒരു അംഗീകാരവും ലഭിച്ചിരുന്നില്ല. സ്വന്തം കഴിവിെന പറ്റി ബോധമില്ലാത്തതിനാൽ കാര്യമായി മത്സരങ്ങളിലും പെങ്കടുത്തതായി ബിന്ദു ഒാർക്കുന്നില്ല. 
എന്നാൽ, ബിരുദത്തിന് ശേഷം കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ ഫാഷൻ ഡിസൈൻ ഡിപ്ലോമ കോഴ്സാണ് ബിന്ദുവി​െൻറ ജീവിതത്തി​െൻറ വഴിതിരിച്ചത്. 
40 വയസ്സുള്ള ബിന്ദു മൂന്നു വർഷം മുമ്പാണ് മ്യൂറൽ പെയിൻറിങ്ങിലേക്ക് തിരിഞ്ഞത്. വെറുതെ കൗതുകത്തിനാണ് ശ്രീകൃഷ്ണ​െൻറ ഒരു ചിത്രം നോക്കിവരച്ചത്. പെയിൻറിങ് പൂർത്തിയായതോടെ വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിക്കുകയും അതോടെ ഒാൺലൈൻ വഴി കൂടുതൽ അറിവുകൾ നേടുകയുമായിരുന്നു. ആദ്യം സ്കെച്ചുകൾ വരച്ച് അതിൽ മഞ്ഞ ബെയ്സും മറ്റ് കളറുകൾ ഷെയ്ഡും നൽകിയാണ് പൂർത്തീകരിക്കുന്നത്.  ഒരു ദിവസം മാത്രം ഒരു ചിത്രകാര​െൻറ വീട്ടിൽ പരിശീലനത്തിന് േപായതായി ബിന്ദു പറയുന്നു. പിന്നീട് ചിത്രം വരക്കലും നിറം കൊടുക്കലും ആവേശമായി. അതിനിടയിൽ ഏറെ കഷ്ടപ്പെട്ട് നേടിയ എം.ബി.എ ഒന്നുമല്ല ബിന്ദുവിന്. ചിത്രം വരയോടൊപ്പം വസ്ത്രങ്ങളുടെ ഡിസൈനിങ്ങും ബിന്ദു ചെയ്തുകൊടുക്കുന്നുണ്ട്. സാരിക്കും ഷർട്ടിനുമെല്ലാം ഡിസൈനുകൾ ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുണ്ട്. മകളെയും ത​െൻറ പാതയിലേക്ക് തന്നെ നയിക്കാനാണ് ബിന്ദു ശ്രമിക്കുന്നത്. ഇൗ വിദേശമണ്ണിലും കേരളത്തി​െൻറ തനത് കലയായ േക്ഷത്രകലക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് ബിന്ദു പറയുന്നു. 
 

Tags:    
News Summary - artist bindu oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.