അൽഖുദ്: വിസിറ്റ് വിസയിലെത്തി ഒമാനിൽ കുടുങ്ങിയ രണ്ട് യുവാക്കൾ മസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മിറ്റിയുടെ ഇടപ്പെടലിലൂടെ നാടണഞ്ഞു. 16 മാസമായി ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ജിതിൻ, മലപ്പുറം സ്വദേശി ആബിദ് എന്നിവരാണ് നാടണഞ്ഞത്. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ ഇടപെടലിലൂടെയാണ് നാട്ടിൽ പോകാനുള്ള അവസരമൊരുങ്ങിയത്.
ഇതിൽ ഒരാൾക്ക് 16 മാസത്തേയും മറ്റൊരാൾക്ക് ഒമ്പതുമാസത്തേയും ജോലി ചെയ്ത വേതനം മുതലാളിയുമായി സംസാരിച്ചു ചെക്കായി അവർക്ക് നൽകുകയും ചെയ്തു. പിഴ അടക്കാനുള്ള പണവും കൂടാതെ നാട്ടിൽ പോകാനുള്ള ടിക്കറ്റും ഈ പറഞ്ഞ ഏജന്റിൽനിന്നും വാങ്ങി നൽകിയാണ് ഇവരെ നാട്ടിലേക്ക് പറഞ്ഞയച്ചത്.
അൽഖുദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, ഇജാസ് തളിപ്പറമ്പ്, അൻസാർ കുറ്റ്യാടി എന്നിവരാണ് ഏജന്റുമായി സംസാരിച്ചു യുവാക്കളെനാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.