Posted On
date_range Updated On
date_range 40,000 റിയാലിലധികം പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽനിന്ന് 40,000 റിയാലിലധികം പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ വ്യക്തിക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.