മസ്കത്ത്: വ്യാജവാർത്തകൾ മാധ്യമങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്നും സമൂഹ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ അതിവേഗം പ്രചരിപ്പിക്കുകയാണെന്നും ഫെഡറേഷൻ ഓഫ് അറബ് ന്യൂസ് ഏജൻസിയുടെ (ഫാന) 47ാമത് സമ്മേളനം അഭിപ്രായപ്പെട്ടു. മസ്കത്ത് ഇൻഫർമേഷൻ മന്ത്രാലയം ആതിഥേയത്വം വഹിച്ച ദ്വിദിന സമ്മേളനം ഒമാൻ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുൽമുനിം ബിൻ മൻസൂർ അൽ ഹസാനി ഉദ്ഘാടനം ചെയ്തു. വാർത്തയിലെ ഉള്ളടക്കത്തിെൻറയും അതിെൻറ ഉറവിടങ്ങളുടെയും വിശ്വാസ്യത പരിശോധിക്കുന്നതിൽ വാർത്ത ഏജൻസികൾക്ക് പ്രധാന പങ്കുണ്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ജേണലിസം ആൻഡ് ഇലക്ട്രോണിക് പബ്ലിഷിങ് വിഭാഗം പ്രഫസർ ഡോ. അബ്ദുല്ല ബിൻ ഖാമിസ് അൽ കിൻദി ചൂണ്ടിക്കാട്ടി. വ്യാജവാർത്തകൾക്കെതിരായ പോരാട്ടത്തിൽ വാർത്ത ഏജൻസികളുടെ പങ്കാണ് പ്രധാനമായും സമ്മേളനത്തിൽ ചർച്ചയാവുന്നത്. ബ്രിട്ടീഷ് പ്രസ് അസോസിയേഷൻ മേധാവി ക്ലൈവ് മാർഷൽ, ബൾഗേറിയൻ വാർത്ത ഏജൻസി ഡയറക്ടർ ജനറൽ മാക്സിം മെൻഷെവ്, അറബ് ന്യൂസ് ഏജൻസികളുടെ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ഫരീദ് അയാർ എന്നിവർ സമ്മേളനത്തിെൻറ ആദ്യ ദിവസം സംസാരിച്ചു.
വാർത്തയുടെ വിശ്വാസ്യത പരിശോധിക്കുന്നതിെൻറയും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിെൻറയും പങ്കിനെക്കുറിച്ചും വിവരങ്ങളുടെ ആദ്യ ഉറവിടമായി വാർത്ത ഏജൻസികളെ വിശ്വസിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ചും സെഷനിൽ പ്രസംഗകർ ചർച്ച ചെയ്തു. വാർത്തകൾ പരിശോധിക്കാൻ പൊതുജനങ്ങളെയോ പൗരന്മാരെയോ സഹായിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് മാധ്യമരംഗത്തെ പ്രമുഖർ സമ്മേളനത്തിൽ ഉൗന്നിപ്പറഞ്ഞു.ഒമാൻ ന്യൂസ് ഏജൻസിയും ഫെഡറേഷനും തമ്മിലുള്ള സഹകരണത്തിലൂടെ ഫെഡറേഷന് പൂർണ പിന്തുണ നൽകേണ്ടതിെൻറ പ്രാധാന്യം വ്യക്തമാക്കിയ ഇൻഫർമേഷൻ മന്ത്രി അൽ ഹസാനി, വ്യാജവാർത്തകളുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഈ സമ്മേളനം എല്ലാ വാർത്ത ഏജൻസികൾക്കും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. മേഖലയിലെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവ വികാസങ്ങളെക്കുറിച്ച് വ്യക്തതയോടെ അറിയിക്കേണ്ടത് അറബ് വാർത്ത ഏജൻസികളുടെ ഭാരിച്ച ഉത്തരവാദിത്തമാണെന്ന് ഒമാൻ ന്യൂസ് ഏജൻസി ചെയർമാൻ മുഹമ്മദ് അൽ അറൈമി വിശദീകരിച്ചു. എല്ലാ മേഖലയിലും ഏജൻസികളുടെ ബിസിനസ് വികസിപ്പിക്കുന്നതിൽ ഫെഡറേഷൻ പുരോഗതിയും വിജയവും നേടിയിട്ടുണ്ടെന്ന് കുവൈത്ത് ന്യൂസ് ഏജൻസി ചെയർമാനും ഫാന പ്രസിഡൻറുമായ ശൈഖ് മുബാറക് അൽ സുബ പറഞ്ഞു.
അറബ് വാർത്ത ഏജൻസികൾ മാനവ വിഭവശേഷിയിലും പരിശീലനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ഖാബൂസിെൻറ സമൃദ്ധമായ കാലഘട്ടത്തിലെ സുൽത്താനേറ്റിെൻറ വികസനവും പൈതൃകവും സംസ്കാരവും പ്രകൃതിഭംഗിയും അനാവരണം ചെയ്യുന്ന ബൃഹത്തായ ഫോട്ടോ എക്സിബിഷനും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഫാന പ്രസിഡൻറ് ശൈഖ് സബയെ സമ്മേളന ചടങ്ങിൽ ഒമാൻ ഇൻഫർമേഷൻ മന്ത്രി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.