മസ്കത്ത്: അനധികൃതമായി ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തിയ കേസിൽ ഏഷ്യൻ വംശജരായ രണ്ടുപേർക്ക് റുസ്താഖിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചു. ഏതാനും ഏഷ്യൻ വംശജർ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കേസ് തുടർ അന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷനും പിന്നീട് ബന്ധപ്പെട്ട കോടതിയിലേക്കും കൈമാറുകയായിരുന്നു. മൂന്നുമാസത്തെ തടവും 500 റിയാൽ പിഴയുമാണ് ശിക്ഷ. പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.