ഹസന്
Posted On
date_range Updated On
date_range ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി
മത്ര: മസ്കത്ത് മത്രയിൽ പ്രവാസിയായ മലയാളി നാട്ടിൽ ചികിത്സയിൽ കഴിയവെ നിര്യാതനായി. മത്ര കോര്‍ണീഷ് ഗേറ്റില്‍ കഫറ്റീരിയ നടത്തി വന്നിരുന്ന ഹസന്(40) ആണ് നാട്ടില്‍ മരണപ്പെട്ടത്.
തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കുള സ്വദേശിയായ ഹസന് പ്രമേഹബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്. അന്സിലയാണ് ഭാര്യ. വിദ്യാർഥികളായ മിസ്അല്‍, മാസിയ എന്നിവര്‍ മക്കളാണ്. മത്രയില്‍ ജോലി ചെയ്യുന്ന നസീർ, സിദ്ദീഖ്, റഊഫ് എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.