??????? ???????????? ????????? ???? ????????????????? ??????? ??? ?????????????

അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ഒമാനിലെത്തി

മസ്​കത്ത്​: അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​​ പോംപിയോ ഒരു ദിവസത്തെ സന്ദർശനത്തിനായി മസ്​കത്തിലെത് തി. സൗദിയിൽനിന്നാണ്​ അദ്ദേഹം എത്തിയത്​. വിമാനത്താവളത്തിൽ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ്​ ബിൻ അലവി പോംപിയോയെ സ്വീകരിച്ചു. വൈകീട്ട്​ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖുമായി ​പോംപിയോ ചർച്ച നടത്തി.

ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തി​​െൻറ അവലോകനത്തിനൊപ്പം ഇരു രാഷ്​ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്​തതായി ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

വിദേശകാര്യ മന്ത്രി യൂസുഫ്​ ബിൻ അലവി ബിൻ അബ്​ദുല്ല, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്​ലി എം. ട്യുസു, പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള അമേരിക്കൻ അസി. സെക്രട്ടറി ഡേവിഡ്​ ഷെങ്കർ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. ഇറാനെതിരായ പ്രതിരോധം ശക്​തമാക്കുന്നതി​​െൻറ ഭാഗമായിട്ടായിരുന്നു പോംപിയോയുടെ സൗദി സന്ദർശനമെന്ന്​ അമേരിക്കൻ വിദേശകാര്യ വകുപ്പ്​ അറിയിച്ചു.

റിയാദിൽ സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. സുൽത്താൻ ഖാബൂസി​​െൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ്​ മൈക്​​ പോംപിയോ ഒമാനിൽ എത്തുന്നതെന്ന്​ അമേരിക്കൻ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​െൻറ്​ അറിയിച്ചിരുന്നു.

Tags:    
News Summary - american state secretary-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.