നസീര്‍ മുഹമ്മദ്
Posted On
date_range Updated On
date_range നാട്ടിലേക്ക് മടങ്ങവെ ആലപ്പുഴ സ്വദേശി മരിച്ചു
മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ സ്വദേശി മരിച്ചു. വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദാണ് (58) മരിച്ചത്. വിമാനത്താവള ലോഞ്ചിൽ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അഹമ്മദ് സാലിം. മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്‍: അലിഫ് (ഒമാന്‍), ആലിയ. സഹോദരന്: നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.