‘നൂറേ മദീന 2022’ മീലാദ് പരിപാടിയിൽ അബ്ബാസ് ഫൈസി കാവന്നൂരിനെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range അബ്ബാസ് ഫൈസി കാവന്നൂരിനെ ആദരിച്ചു
മസ്കത്ത്: വിവിധ ആളുകൾക്ക് നൽകിയ സേവനത്തെ മുൻനിർത്തി അബ്ബാസ് ഫൈസി കാവന്നൂരിനെ എസ്.കെ.എസ്.എസ്.എഫ് ആൻഡ് എസ്.വൈ.എസ് ഒമാൻ തൃശൂർ ജില്ല കമ്മിറ്റി ആദരിച്ചു. 'നൂറേ മദീന 2022' മീലാദ് പരിപാടിയിലായിരുന്നു സ്നേഹാദരവ് നൽകിയത്. കാൽനൂറ്റാണ്ടിലധികമായി മസ്കത്ത് സുന്നി സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം റൂവിയിൽ ചിരപരിചിതനാണ്. പ്രവാസികളുടെ പാസ്പോർട്ടും മറ്റു താമസരേഖകളും മറ്റും ശരിയാക്കി നൽകാൻ എപ്പോഴും മുൻപന്തിയിലുള്ള ആളാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.