എ ആൻഡ് എ മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഓമാനിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ എ ആൻഡ് എ മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്, ദുബൈയിലെ പ്രമുഖ ബ്രാൻഡ് ആയ അൽ ഇസ്ലാമിയുമായി സഹകരിച്ചു ഉൽപ്പന്നങ്ങൾ ഒമാൻ വിപണിയിലെത്തിക്കുന്നു.
ഇരുപത്തെട്ടുവർഷത്തോളമായി ഒമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ എ ആൻഡ് എ മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, യു.എ.ഇയിൽ നിന്നുള്ള പ്രമുഖ റിയൽ ഹലാൽ ഫുഡ് ബ്രാൻഡായ അൽ ഇസ്ലാമി ഫുഡ്സുമായി സഹകരിക്കുന്നതിന്റെ ഭാഗമായുള്ള ഡീലർഷിപ് കൈമാറ്റം ജൂൺ 18ന് മസ്കത്തിലെ നവോട്ടലിൽ നടക്കുമെന്ന് എ ആൻഡ് എ മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. നസിറുദ്ദീൻ, ബിസിനസ് ഹെഡ് ബിജു അയ്യാരിൽ, ഓപ്പറേഷൻ മാനേജർ സുനിൽ ബാബു, സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ രജീഷ് രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൽ ഇസ്ലാമിയുമായുള്ള സഹകരണം മൂലം ഒമാനിലെ ഭക്ഷ്യമേഖലയെ ഉയർന്ന നിലവാരത്തിലുള്ള യഥാർഥ ഹലാൽ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് എ ആൻഡ് എ മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ് മാനേജ്മെന്റ് അറിയിച്ചു. 1981ൽ യു.എ.ഇയിൽ സ്ഥാപിതമായ അൽ ഇസ്ലാമി, ലോകോത്തര നിലവാരമുള്ള ഹലാൽ ഫ്രോസൺ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ്. ചിക്കൻ, മീറ്റ്, സീഫുഡ്, റെഡി ടു കുക്ക് വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ അവരുടെ വിപണന ശ്രേണിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.