Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. മൂർക്കനാട് വെങ്ങാട് മേൽമുറി ദാറുൽ ഉലൂം മദ്റസക്ക് സമീപത്തെ പാറപ്പള്ളത്ത് മൊയ്‌തീൻ (63) ആണ് മബേലയിൽ മരിച്ചത്. ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേല സിറ്റി സെന്ററിനടുത്തായിരുന്നു താമസം.
ഭാര്യ: റുഖിയ കടശ്ശേരി (മസ്കത്ത്). മക്കൾ: ഉബൈദ് (മബേല), മൻസൂർ (സീബ്), ഷഫീഖ് (മസ്കത്ത്) സൽമ, സഫിയ. മരുമക്കൾ: ഹമീദ്, ഹൈദർ അലി, ഷമർ ബീഗം, നഹീമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഞായറാഴ്ച അസർ നമസ്കാരത്തിനുശേഷം മബേല ഖബർസ്ഥാനിൽ മറവുചെയ്യമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.