Posted On
date_range Updated On
date_range റുസ്താഖിൽ 4,200 കാട്ടുമരങ്ങൾ നട്ടു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി റുസ്താഖ് വിലായത്തിലെ ഇറാഖി പ്രദേശത്ത് 4,200 കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ചു. രാജ്യത്ത് 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പരിസ്ഥിതി അതോറിറ്റിയുടെ ദേശീയ സംരംഭത്തിന്റെ ഭാഗമായിരുന്നു ഇത്.
ഈന്തപ്പന, കണ്ടൽ പ്ലാന്റേഷൻ സംരംഭങ്ങളിൽ വിജയിച്ചതിനു ശേഷമാണ് 10 ദശലക്ഷം ഒമാനി കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭം ആരംഭിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.